Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ലോകകപ്പ്: തുര്‍ക്കി 3250 സുരക്ഷ സേനയെ അയക്കും

ദോഹ: ഈ വര്‍ഷം നടക്കുന്ന ഫിഫ ലോകകപ്പിന്റെ സുരക്ഷാസേനയിലേക്ക് തുര്‍ക്കി തങ്ങളുടെ 3250 സൈന്യത്തെ അയക്കും. ബുധനാഴ്ച തുര്‍ക്കി ആഭ്യന്തര മന്ത്രി സുലൈമാന്‍ സൊയ്‌ലുവാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ തുര്‍ക്കി ഖത്തര്‍ സുരക്ഷ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൂര്‍ണമെന്റിനായി വിന്യസിക്കുന്നവരില്‍ 3000 റയറ്റ് പൊലിസ് ഓഫിസര്‍മാരും 100 ടര്‍ക്കിഷ് സ്‌പെഷ്യല്‍ ഫോഴിസ് അംഗങ്ങളും 50 ബോംബ് സ്‌ക്വാഡിലെ നായകളും 50 ബോംബ് സ്‌ക്വാഡിലെ വിദഗ്ധ അംഗങ്ങളാണെന്നും പ്രസ്താവനയില്‍ അറിയിച്ചു.

ലോകകപ്പിനായി നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിന് 45 ദിവസത്തേക്ക് താല്‍ക്കാലികമായി ഞങ്ങളുടെ മൊത്തം 3,250 സുരക്ഷ സൈനികര്‍ പ്രവര്‍ത്തിക്കും. ലോകമെമ്പാടുമുള്ള ഒരു ദശലക്ഷത്തിലധികം ഫുട്‌ബോള്‍ ആരാധകര്‍ പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ പരിപാടിയില്‍, ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ സുരക്ഷ ഉറപ്പാക്കും. 38 വ്യത്യസ്ത പ്രൊഫഷണല്‍ മേഖലകളിലായി 677 ഖത്തറി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും തുര്‍ക്കി പരിശീലനം നല്‍കിയിട്ടുണ്ടെന്നും സുലൈമാന്‍ സോയ്ലു കൂട്ടിച്ചേര്‍ത്തു.

അതേസമയം, ടൂര്‍ണമെന്റിലെ ഇവന്റിന്റെ മൊത്തത്തിലുള്ള സുരക്ഷാ ജീവനക്കാരില്‍ തുര്‍ക്കിയുടെ വിന്യാസത്തിന്റെ പങ്ക് എന്തായിരിക്കുമെന്ന അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഇരു രാഷ്ട്രങ്ങളും തമ്മില്‍ നേരത്തെ തന്നെ മികച്ച വ്യക്തിബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. തുര്‍ക്കിയുടെ സൈനിക താവളം ഖത്തറില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles