Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി പ്രാദേശിക തെരഞ്ഞെടുപ്പ്: ഇസ്താംബൂളില്‍ വീണ്ടും വോട്ടെണ്ണും

ഇസ്താംബൂള്‍: തുര്‍ക്കി പ്രാദേശിക തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വീണ്ടും നടത്തുമെന്ന് തുര്‍ക്കി ഉന്നത തെരഞ്ഞെടുപ്പ് സമിതി അറിയിച്ചു. കഴിഞ്ഞ ദിവസം വോട്ടെണ്ണല്‍ പൂര്‍ത്തിയായി ഫലപ്രഖ്യാപനം നടന്ന ഇസ്താംബൂളിലെ എട്ട് ജില്ലകളിലാണ് വീണ്ടും വോട്ടെണ്ണല്‍ നടത്തുക. പ്രസിഡന്റ് ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടി അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്നാണ് വീണ്ടും വോട്ടെണ്ണല്‍ നടത്തുന്നത്.

തലസ്ഥാന നഗരമായ അങ്കാറയിലും ഇസ്താംബൂളിലും ഇസ്മിറിലും എ.കെ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണുണ്ടായിരുന്നത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി(സി.എച്ച്.പി)യാണ് ഇവിടങ്ങളിലെല്ലാം വിജയിച്ചിരുന്നത്. തെരഞ്ഞെടുപ്പില്‍ തിരിമറികളും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നാണ് എ.കെ പാര്‍ട്ടി ആരോപിക്കുന്നത്. അതേസമയം മൊത്തം മേയര്‍ തെരഞ്ഞെടുപ്പില്‍ 44.33 ശതമാനം വോട്ടുകളും നേടി എ.കെ പാര്‍ട്ടി ഒന്നാം സ്ഥാനത്തും 30.12 ശതമാനം വോട്ടുമായി സി.എച്ച്.പി രണ്ടാം സ്ഥാനത്തുമാണെന്ന് അനദോലും ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Related Articles