Current Date

Search
Close this search box.
Search
Close this search box.

ലിബിയന്‍ സര്‍ക്കാരിന് സൈനിക പിന്തുണ നല്‍കുമെന്ന് ഉര്‍ദുഗാന്‍

അങ്കാറ: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ലിബിയയില്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ള സര്‍ക്കാരിന് Government of National Accord (GNA) ആവശ്യമെങ്കില്‍ തുര്‍ക്കി കൂടുതല്‍ സൈനിക സഹായം നല്‍കുമെന്ന് പ്രസിഡന്റ് റജബ് ഉര്‍ദുഗാന്‍. കഴിഞ്ഞ മാസം തുര്‍ക്കിയും ലിബിയയും തമ്മില്‍ ഒപ്പുവെച്ച സുരക്ഷ സൈനിക സഹകരണ കരാര്‍ തുര്‍ക്കി പാര്‍ലമെന്റ് പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് ഉര്‍ദുഗാന്‍ ഇത്തരത്തില്‍ പ്രതികരണം നടത്തിയത്. ലിബിയക്ക് ആവശ്യമെങ്കില്‍ തുര്‍ക്കി ലിബിയക്ക് നാവിക,വ്യോമ,കര മേഖലകളില്‍ എല്ലാവിധ സൈനിക പിന്തുണയും സഹായവും നല്‍കും. ഞായറാഴ്ച ഒരു ചടങില്‍ സംസാരിക്കവേ ഉര്‍ദുഗാന്‍ പറഞ്ഞു.

അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ള സര്‍ക്കാരില്‍ നിന്നും ട്രിപ്പോളി പിടിച്ചെടുക്കാന്‍ ഖലീഫ ഹഫ്തറിന്റെ സൈന്യം കഴിഞ്ഞ എട്ട് മാസമായി യുദ്ധം ചെയ്യുന്നുണ്ട്.
ദീര്‍ഘ കാലം ലിബിയയില്‍ ഏകാധിപത്യ ഭരണം നടത്തിയ മുഅമ്മര്‍ ഖദ്ദാഫി 2011ലെ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജിവെച്ചതിന് ശേഷം ലിബിയയില്‍ ആഭ്യന്തര സംഘര്‍ഷം കെട്ടടങ്ങിയിട്ടില്ല. തുടര്‍ന്ന് രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗം യു.എന്നിന്റെ പിന്തുണയുള്ള ഗവര്‍ണ്‍മെന്റ് നാഷണല്‍ അക്കോര്‍ഡ് (GNA) ആണ് ഭരണം നടത്തുന്നത്. കിഴക്ക് ഭാഗത്ത് ഹഫ്തറിന്റെ നേതൃത്വത്തിലുള്ള യു.എ.ഇയുടെ പിന്തുണയുള്ള ലിബിയന്‍ നാഷണല്‍ ആര്‍മി (LNA)യുമാണ് ഭരണം നടത്തുന്നത്. GNA തീവ്രവാദ ഗ്രൂപ്പുകളുടെ പിന്തുണയുണ്ടെന്ന് വാദിച്ചാണ് ഹഫ്തര്‍ യുദ്ധം ചെയ്യുന്നത്.

Related Articles