Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ സര്‍ക്കാരിനെ എവിടെ വെച്ചും ആക്രമിക്കും: ഉര്‍ദുഗാന്‍

അങ്കാറ: സിറിയക്കെതിരെ പരസ്യ പ്രതികരണവുമായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ രംഗത്ത്. ഏതെങ്കിലും ഒരു തുര്‍ക്കി സൈനികന് കൂടി പരുക്കേറ്റാല്‍ സിറിയയെ എവിടെ വെച്ചും ആക്രമിക്കുമെന്നാണ് ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കിയത്. ബുധനാഴ്ച പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫെബ്രുവരി അവസാനത്തോടെ വടക്കുകിഴക്കന്‍ ഇദ്‌ലിബിലെ തുര്‍ക്കിയുടെ നിരീക്ഷണ പോസ്റ്റുകള്‍ക്ക് സമീപത്തു നിന്നും സിറിയന്‍ സര്‍ക്കാര്‍ സൈന്യത്തെ ഒഴിവാക്കാനും തുര്‍ക്കി തീരുമാനിച്ചിട്ടുണ്ട്. ഞ്ങ്ങള്‍ അത് ആവശ്യമുള്ള ഏത് വിധേനയും അത് ആകാശത്തിലൂടെയോ കരമാര്‍ഗത്തിലൂടെയോ ചെയ്യും ഉര്‍ദുഗാന്‍ പറഞ്ഞു. 12 നിരീക്ഷണ പോസ്റ്റുകളാണ് ഇവിടെയുള്ളത്.

മാസങ്ങളായി ഇദ്‌ലിബില്‍ റഷ്യയുടെ നേതൃത്വത്തിലുള്ള സിറിയന്‍ സഖ്യ സൈന്യം വ്യോമാക്രമണം രൂക്ഷമാക്കിയിരിക്കുകയാണ്. ബോംബിങ്ങില്‍ തുര്‍ക്കി സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. മേഖലയില്‍ തുര്‍ക്കിയുടെ കനത്ത സൈന്യവും നിലയുറപ്പിച്ചിട്ടുണ്ട്.

Related Articles