Current Date

Search
Close this search box.
Search
Close this search box.

ലിബിയന്‍ സംഘര്‍ഷം: ഹഫ്തറിനെതിരെ മുന്നറിയിപ്പുമായി തുര്‍ക്കി

അങ്കാറ: ലിബിയയിലെ ഖലീഫ ഹഫ്തറിന്റെ സൈന്യവും തുര്‍ക്കിയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടെ ഖലീഫ ഹഫ്തറിന് മുന്നറിയിപ്പുമായി തുര്‍ക്കി. ലിബിയയില്‍ അന്താരാഷ്ട്ര സര്‍ക്കാരിന് പിന്തുണ നല്‍കുന്ന തുര്‍ക്കിക്കെതിരെ ആക്രമണം നടത്താന്‍ ലിബിയന്‍ നാഷണല്‍ ആര്‍മിയോട് ഖലീഫ ഹഫ്തര്‍ ഉത്തരവിട്ടിരുന്നു. തുര്‍ക്കിയുടെ കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും കമ്പനികള്‍ക്കും നേരെ ആക്രമണം നടത്താനും ലിബിയയിലെ തുര്‍ക്കി പൗരന്മാരെ അറസ്റ്റു ചെയ്യാനുമാണ് സൈനിക മേധാവി കൂടിയായ ഖലീഫ ഹഫ്തര്‍ സൈന്യത്തിനോട് ഉത്തരവിട്ടത്.

എന്നാല്‍ ഹഫ്തറിന് കനത്ത മറുപടിയുമായി തുര്‍ക്കി രംഗത്തെത്തി. തുര്‍ക്കിക്കെതിരെ ലിബിയയില്‍ ഏതെങ്കിലും തരത്തില്‍ ആക്രമണം നടത്തിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രി ഹുലുസി അകര്‍ പറഞ്ഞു. ശത്രുതാപരമായ മനോഭാവങ്ങള്‍ക്കോ ആക്രമണങ്ങള്‍ക്കോ ഹഫ്താര്‍ സൈന്യം കനത്ത വില നല്‍കേണ്ടി വരും. ഞങ്ങള്‍ ഏറ്റവും ഫലപ്രദമായും ശക്തമായും പ്രതികാരം ചെയ്യും. പ്രതിരോധ മന്ത്രിയെ ഉദ്ധരിച്ച് അനദോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ലിബിയയില്‍ സമാധാനം നിലനിര്‍ത്താനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും തുര്‍ക്കി പറഞ്ഞു. തലസ്ഥാനമായ ട്രിപ്പോളിയിലെ മിറ്റിഖ വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ തുര്‍ക്കിയുടെ ഡ്രോണ്‍ തകര്‍ത്തതായി ഹഫ്തര്‍ സൈന്യം അവകാശപ്പെട്ടിരുന്നു.

Related Articles