Current Date

Search
Close this search box.
Search
Close this search box.

സിറിയ: അമേരിക്കയും തുര്‍ക്കിയും തമ്മിലുള്ള ചര്‍ച്ച അടുത്തയാഴ്ച

അങ്കാറ: സിറിയന്‍ ആഭ്യന്തര കലഹത്തിന് പരിഹാരം തേടി തുര്‍ക്കിയും യു.എസും തമ്മില്‍ ചര്‍ച്ച നടത്തും. തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ വെച്ച് അടുത്തയാഴ്ചയാകും ചര്‍ച്ച. അമേരിക്കയുടെയും തുര്‍ക്കിയുടെയും സൈനിക ഉദ്യോഗസ്ഥരാകും ചര്‍ച്ചയില്‍ പങ്കെടുക്കുക. സിറിയയില്‍ സുരക്ഷിത മേഖല സ്ഥാപിക്കുന്നത് സംബന്ധിയായ ചര്‍ച്ചയ്ക്ക് ഓഗസ്റ്റ് 5ന് യു.എസ് പ്രതിനിധികള്‍ തുര്‍ക്കിയിലെത്തുമെന്ന് തുര്‍ക്കി ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

വടക്കന്‍ സിറിയയില്‍ 32 കിലോമീറ്റര്‍ ചുറ്റളവില്‍ സുരക്ഷിത മേഖല (സേഫ് സോണ്‍) ഒരുക്കാനാവുമെന്നാണ് തുര്‍ക്കി പ്രതീക്ഷിക്കുന്നത്. പ്രദേശത്ത് നിന്നും വൈ.പി.ജി,പി.വൈ.ഡി തീവ്രവാദ സംഘത്തെ തുടച്ചു നീക്കണമെന്നും തുര്‍ക്കി ആവശ്യപ്പെട്ടു. സിറിയയില്‍ സര്‍ക്കാര്‍ സൈന്യവും വിമതരും തമ്മിലുള്ള പോരാട്ടം മാറ്റമില്ലാതെ തുടരുകയാണ്.

Related Articles