Current Date

Search
Close this search box.
Search
Close this search box.

യു.എസ് ഉപരോധം; പുനഃപരിശോധിക്കണമെന്ന് തുര്‍ക്കി

അങ്കാറ: റഷ്യന്‍ നൂതന വ്യോമ മിസൈലുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് തുര്‍ക്കിക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള തീരുമാനം പുനഃപരിശോധിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ട് തുര്‍ക്കി. കാര്യങ്ങള്‍ ഇപ്രകാരം അവസാനിപ്പിക്കരുതെന്നാണ് ഞങ്ങള്‍ പറയുന്നത്. ഇരുന്ന് ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്താം -തുര്‍ക്കി പ്രതിരോധ മന്ത്രി ഹുലുസി അക്കാര്‍ മാധ്യമ പ്രവര്‍ത്തകരോട് ബുധനാഴ്ച സംസാരിക്കുകയായിരുന്നു.

തുര്‍ക്കി ഇത്തരം ആവശ്യവുമായി രംഗത്തെത്തിയിട്ടും, റഷ്യന്‍ സാങ്കേതികവിദ്യ വാങ്ങുന്നതില്‍ നിന്ന് തുര്‍ക്കി വിരമിക്കുന്നതുവരെ ഉപരോധ തീരുമാനത്തില്‍ നിന്ന് പിന്‍മാറുകയില്ലെന്ന് യു.എസ് വ്യക്തമാക്കി. യു.എസ് സമ്മര്‍ദ്ദത്തിനിടയില്‍ റഷ്യന്‍ എസ് 400 ഒഴിവാക്കുന്നത് പരിഗണിക്കുമോയെന്ന ചോദ്യത്തിന് അക്കാര്‍ മറുപടി പറഞ്ഞില്ല. എന്നാല്‍ വിഷയത്തില്‍ പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles