Current Date

Search
Close this search box.
Search
Close this search box.

എസ് 400: യു.എസ് ഉപരോധ തീരുമാനം പുന:പരിശോധിക്കണമെന്ന് തുര്‍ക്കി

അങ്കാറ: റഷ്യയില്‍ നിന്നും എസ് 400 യുദ്ധോപകരണങ്ങള്‍ വാങ്ങാനുള്ള തുര്‍ക്കിയുടെ നീക്കത്തെ എതിര്‍ക്കുന്ന അമേരിക്ക നിലപാട് പുനപരിശോധിക്കണമെന്ന തുര്‍ക്കി പ്രതിരോധ മന്ത്രി ഹുലുസി അകര്‍ ആവശ്യപ്പെട്ടു. അമേരിക്കയില്‍ പുതുതായി അധികാരത്തിലേറുന്ന ബൈഡന്‍ ഭരണകൂടം ഈ തീരുമാനം അവലോകനം ചെയ്യുകയും പിന്‍വലിക്കുകയും ചെയ്യണമെന്നാണ് ആവശ്യപ്പെടാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ രീതിയില്‍ കാര്യങ്ങള്‍ തകര്‍ക്കരുതെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. നമുക്ക് ഇരുന്ന് സംസാരിച്ച് പരിഹാരം കണ്ടെത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ സമ്മര്‍ദത്തിനിടയില്‍ റഷ്യന്‍ എസ് 400 സംവിധാനം വാങ്ങാനുള്ള നീക്കം ഉപേക്ഷിക്കുന്നത് തുര്‍ക്കി പരിഗണിക്കുമോ എന്ന ചോദ്യത്തിന് എന്നാല്‍ ‘ആ ഘട്ടത്തിലേക്ക് വരുന്നതിനുമുമ്പ് സാമാന്യബുദ്ധിയിലൂടെ’ ഒരു പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അത്യാധുനിക റഷ്യന്‍ വ്യോമ മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 വാങ്ങുന്നതിന് തുര്‍ക്കി റഷ്യയുമായി കരാറൊപ്പിട്ടിരുന്നു. എന്നാല്‍ ട്രംപ് ഭരണകൂടം ഇതിനെ ശക്തമായി എതിര്‍ക്കുകയും തുര്‍ക്കിക്കു മേല്‍ ഉപരോധമേര്‍പ്പെടുത്തുമെന്നും പറഞ്ഞിരുന്നു.

 

Related Articles