Current Date

Search
Close this search box.
Search
Close this search box.

രാജ്യത്ത് ഖുര്‍ആന്‍ മനഃപാഠമാക്കിയവര്‍ രണ്ട് ലക്ഷത്തോളമുണ്ട് -തുര്‍ക്കി മതകാര്യ ഡയറക്ടര്‍

അങ്കാറ: രാജ്യത്ത് വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയവരുടെ എണ്ണം രണ്ട് ലക്ഷമായതായി തുര്‍ക്കി മതകാര്യ മേധാവി അലി അര്‍ബാശ്. വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്നവരാവുക എന്നതിനര്‍ഥം, നിങ്ങളുടെ അവസാന ശ്വാസം വരെയും മാലാഖമാര്‍ വലയം ചെയ്യപ്പെട്ട വിശുദ്ധ ഖുര്‍ആന്റെ വഴിയിലൂടെ നിങ്ങള്‍ സഞ്ചരിക്കുകയെന്നതാണ്. അന്ത്യദിനം വരെ വിശുദ്ധ ഖുര്‍ആന്റെ സംരക്ഷണം അല്ലാഹവു ഏറ്റെടുത്തിരിക്കുന്നു -അലി അര്‍ബാശ് പറഞ്ഞതായി തുര്‍ക്കി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് വഴിനടത്താനാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത്. വിശുദ്ധ ഖുര്‍ആന്‍ മുഖേനയാണ് മക്കയിലെയും മദീനയിലെയും അജ്ഞത നീങ്ങിയത്. വിശുദ്ധ ഖുര്‍ആനല്ലാതെ മറ്റൊരു ഗ്രന്ഥം ലോകത്ത മില്യണ്‍കണക്കിന് ആളുകള്‍ മനഃപാഠമാക്കുന്നില്ല. വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി തങ്ങളുടെ ഹൃദയങ്ങളെ അലങ്കരിച്ച എല്ലാവര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നു. അവരുടെ ഉസ്താദുമാര്‍ക്ക് നന്ദി അറിയിക്കുന്നു -അലി അര്‍ബാശ് കൂട്ടിച്ചേര്‍ത്തു. വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ 144 പേര്‍ക്കുള്ള ബിരുദദാന ചടങ്ങിനിടെ അങ്കാറയില്‍ അദ്ദേഹം സംസാരിക്കുകയായിരുന്നു.

2021ല്‍ രാജ്യത്ത് 11773 വിദ്യാര്‍ഥികള്‍ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയതായി തുര്‍ക്കി മതകാര്യത്തന് കീഴിലെ വിദ്യാഭ്യാസ സര്‍വീസ് ഡയറക്ടര്‍ ജനറല്‍ ഖാദിര്‍ ദീന്‍ശ് പറഞ്ഞു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles