Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന് മെഡിക്കല്‍,സാമ്പത്തിക സഹായവുമായി തുര്‍ക്കി

അങ്കാറ: തങ്ങളെ സഹായിക്കണമെന്ന ഫലസ്തീന്റെ ആവശ്യത്തിന് പിന്തുണയുമായി തുര്‍ക്കി വീണ്ടും രംഗത്ത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ തടയിയുന്നതിനായി മെഡിക്കല്‍,സാമ്പത്തിക സഹായങ്ങളാണ് തുര്‍ക്കി ഫലസ്തീന് നല്‍കുന്നത്. വ്യാഴാഴ്ച തുര്‍ക്കി ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചതായി അനദോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞയാഴ്ച നടന്ന മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ യോഗത്തില്‍ വെച്ച് ഫലസ്തീനായുള്ള സഹായ പാക്കേജ് തുര്‍ക്കി പ്രഖ്യാപിച്ചിരുന്നു. ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍ മലികിയാണ് ഇക്കാര്യമറിയിച്ചിരുന്നത്. തുടര്‍ന്നാണ് ഫലസ്തീന് സഹായമെത്തിക്കുന്നത്. കോവിഡ് 19 പരിശോധന കിറ്റുകള്‍,മാസ്‌കുകള്‍,പ്രത്യേക വസ്ത്രങ്ങള്‍,മറ്റു അടിസ്ഥാന ഉപകരണങ്ങള്‍ തുടങ്ങിയവയാണ് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന് നല്‍കുന്നത്. തുര്‍ക്കിയോട് നന്ദി പറയുന്നതായും അല്‍ മലികി കൂട്ടിച്ചേര്‍ത്തു.

Related Articles