Current Date

Search
Close this search box.
Search
Close this search box.

ഇദ്‌ലിബില്‍ പട്രോളിങ് പുന:രാരംഭിക്കണമെന്ന് തുര്‍ക്കിയോട് സിറിയന്‍ പ്രതിപക്ഷം

ഇദ്‌ലിബ്: സിറിയയിലെ ഇദ്‌ലിബില്‍ തുര്‍ക്കി സൈന്യത്തിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് പുനരാരംഭിക്കണമെന്ന് സിറിയന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. സിറിയയിലെ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് വക്താവ് ക്യാപ്റ്റന്‍ നാജി മുസ്തഫയാണ് തുര്‍ക്കി സൈന്യത്തോട് ഇക്കാര്യമാവശ്യപ്പെട്ടത്.

അറബി 21 ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മോശം കാലാവസ്ഥയെത്തുടര്‍ന്നാണ് ഇപ്പോള്‍ പട്രോളിങ് നടക്കാത്തതെന്നും തുര്‍ക്കി ഉടന്‍ തന്നെ പട്രോളിങ് ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ തുര്‍ക്കിയും റഷ്യയും തമ്മിലുള്ള ധാരണപ്രകാരം സൈന്യത്തെ പിന്‍വലിച്ച ഇദ്‌ലിബിലും അലപ്പോയിലും പട്രോളിങ് നടത്താന്‍ തീരുമാനിച്ചിരുന്നു.

Related Articles