NewsWorld Wide

സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായി തുര്‍ക്കി ഇദ്‌ലിബ് അതിര്‍ത്തി തുറന്നു നല്‍കി

അങ്കാറ: ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന തുര്‍ക്കിയില്‍ പലായനം ചെയ്യുന്ന സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായി തങ്ങളുടെ അതിര്‍ത്തി തുര്‍ക്കി തുറന്ന് നല്‍കി. യൂറോപ്പിലേക്ക് അഭയാര്‍ത്ഥികള്‍ക്ക് സ്വതന്ത്രമായി കടന്നു പോകാന്‍ സഹായകമാകുന്ന സിറിയ-തുര്‍ക്കി അതിര്‍ത്തിയായ ഇദ്‌ലിബ് ആണ് തുര്‍ക്കി തുറന്നു നല്‍കിയത്. വടക്കുപടിഞ്ഞാറന്‍ സിറിയയുടെ അതിര്‍ത്തി അടുത്ത 72 മണിക്കൂര്‍ നേരത്തേക്കാണ് തുറന്നു നല്‍കിയത്.

സംഘര്‍ഷം രൂക്ഷമായ വടക്കുകിഴക്കന്‍ സിറിയയില്‍ നിന്നും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ കൂട്ടപലായനം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്. റഷ്യയുടെ നേതൃത്വത്തിലുള്ള സിറിയന്‍ സഖ്യസേനയും വിമതരും തമ്മിലാണ് പ്രധാന പോരാട്ടം. ഇതിനിടെ കഴിഞ്ഞ ദിവസം ഇദ്‌ലിബ് അതിര്‍ത്തിയിലുള്ള തുര്‍ക്കിയുടെ 33 സൈനികരെ സിറിയന്‍ സഖ്യസൈന്യം വധിച്ചിരുന്നു. ഇതോടെ മേഖല വീണ്ടും സംഘര്‍ഷപൂരിതമായിരിക്കുകയാണ്.

Facebook Comments
Related Articles
Show More
Close
Close