Current Date

Search
Close this search box.
Search
Close this search box.

സിറിയയുമായുള്ള അതിര്‍ത്തി അടുത്തയാഴ്ച തുറന്നു നല്‍കും: തുര്‍ക്കി

അങ്കാറ: സിറിയയിലെ അഫ്‌രിനുമായുള്ള തുര്‍ക്കിയുടെ അതിര്‍ത്തി അടുത്തയാഴ്ചയോടെ തുറന്നു നല്‍കുമെന്ന് തുര്‍ക്കി വാണിജ്യ മന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ സഹായങ്ങള്‍ കൈമാറാനും ഉപകരണങ്ങള്‍ കൈമാറാനും ലക്ഷ്യം വെച്ചുള്ള പദ്ധതിയാണ് ഒരുക്കുന്നതെന്നും മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം സിറിയയിലെ അഫ്‌രിനില്‍ കുര്‍ദ് തീവ്രവാദികളെ തുരത്താന്‍ വേണ്ടി തുര്‍ക്കിയുടെ നേതൃത്വത്തില്‍ ഒലീവ് ബ്രാഞ്ച് എന്ന പേരില്‍ സൈനിക നടപടി നടപ്പാക്കിയിരുന്നു. ഇത് വിജയമാണെന്ന് തുര്‍ക്കി അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വടക്കന്‍ സിറിയയിലെ അഫ്‌രിന്‍ മേഖലയിലെ അതിര്‍ത്തി തുറന്നു നല്‍കാന്‍ തുര്‍ക്കി തീരുമാനിച്ചത്. ഒലീവ് ബ്രാഞ്ച് ബോര്‍ഡര്‍ ഗേറ്റ് എന്നാണ് ഇതിന് തുര്‍ക്കി നല്‍കിയിരിക്കുന്ന പേര്.

Related Articles