Current Date

Search
Close this search box.
Search
Close this search box.

സന്നിഗ്ധ ഘട്ടത്തിലും ഫലസ്തീനുള്ള പിന്തുണ തുടരും: തുര്‍ക്കി

ന്യൂയോര്‍ക്ക്: എല്ലാവിധ സന്നിഗ്ധ ഘട്ടങ്ങളിലും ഫലസ്തീനുള്ള പിന്തുണ തുടരുമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കൊവസോഗ്ലു പറഞ്ഞു. ഫലസ്തീനായുള്‌ല യു.എന്‍ റിലീഫ് ഏജന്‍സിയായ UNRWAക്കുള്ള സാമ്പത്തിക സഹായം നല്‍കുന്നതും തുടരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സമാപിച്ച 74ാമത് യു.എന്‍ പൊതുസഭയില്‍ വെച്ചാണ് തുര്‍ക്കി പരസ്യമായി ഫലസ്തീനുള്ള പിന്തുണ ആവര്‍ത്തിച്ചത്. അനദോലു ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അന്താരാഷ്ട്ര സമൂഹം UNRWAയെ സാമ്പത്തികമായി രാഷ്ട്രീയമായും പിന്തുണക്കണമെന്നും ഇക്കാര്യം യു.എന്‍ പൊതുസഭയിലെ ഉന്നത തല മന്ത്രിതല യോഗത്തില്‍ ഉന്നിച്ചതായും കൊവസോഗ്ലു ട്വീറ്റ് ചെയ്തു. ഫലസ്തീനില്‍ നീതിപൂര്‍വകവും ശ്വാശതവുമായ സമാധാനത്തിനും സാമ്പത്തിക അഭിവൃദ്ധിക്കും പിന്തുണ നല്‍കണമെന്നും വിഷയത്തിന്റെ പ്രാധാന്യത്തെക്കിറിച്ച് യോഗത്തില്‍ ഉന്നയിച്ചെന്നും തുര്‍ക്കി എല്ലായിപ്പോഴും ഫലസ്തീനുള്ള തങ്ങളുടെ ശക്തമായ പിന്തുണ തുടരുമെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.

Related Articles