Current Date

Search
Close this search box.
Search
Close this search box.

യൂറോപ്യന്‍ യൂണിയന്‍ ഉപരോധമേര്‍പ്പെടുത്തിയാല്‍ പ്രതികരിക്കും: തുര്‍ക്കി

അങ്കാറ: യൂറോപ്യന്‍ യൂണിയന്‍ തങ്ങള്‍ക്കു മേല്‍ ഉപരോധമേര്‍പ്പെടുത്തിയാല്‍ പ്രതികരണമുണ്ടാവുമെന്ന മുന്നറിയിപ്പുമായി തുര്‍ക്കി. ജൂലൈ 13ന് യൂറോപ്യന്‍ യൂണിയന്‍ തുര്‍ക്കിക്ക് മേല്‍ പുതിയ ഉപരോധമേര്‍പ്പെടുത്താന്‍ നീക്കം നടത്തുന്നതായി ഫ്രാന്‍സ് വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സൈപ്രസ് സാമ്പത്തികമേഖലയില്‍ തുര്‍ക്കി ആരംഭിച്ച ഡ്രില്ലിങ് ആരംഭിച്ചതിന്റെ തുടര്‍നടപടികളാണിത്.

എന്നാല്‍, യൂറോപ്യന്‍ യൂണിയന്‍ തുര്‍ക്കിക്കെതിരെ അധികമായി ഉപരോധം കൈകൊണ്ടാല്‍ ഞങ്ങള്‍ക്ക് ഇതിനോട് പ്രതികരിക്കേണ്ടി വരും- തുര്‍ക്കി വിദേശകാര്യ മന്ത്രി മെവിലറ്റ് കവ്‌സൊഗ്ലു പറഞ്ഞു. തിങ്കളാഴ്ച ഫ്രാന്‍സ് ഉന്നത നയതന്ത്ര പ്രതിനിധിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Related Articles