Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ഗ്യാസ് യൂറോപ്പിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു: തുര്‍ക്കി

അങ്കാറ: തുര്‍ക്കി വഴി ഇസ്രായേല്‍ പ്രകൃതി വാതകങ്ങള്‍ യൂറോപ്പിലേക്ക് കൊണ്ടുവരാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. തന്റെ രാജ്യത്തെ കീറിമുറിച്ച് കടന്നുപോകുന്ന കിഴക്കന്‍ മെഡിറ്ററേനിയന്‍ പൈപ്പ് ലൈന്‍ പദ്ധതിയെ പിന്തുണയ്ക്കേണ്ടതില്ലെന്ന അമേരിക്കയുടെ കഴിഞ്ഞ ആഴ്ചയിലെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഉര്‍ദുഗാന്റെ പ്രസ്താവന.

‘ഇസ്രായേല്‍ വാതകം യൂറോപ്പിലേക്ക് കൊണ്ടുവരുകയാണെങ്കില്‍, അത് തുര്‍ക്കി വഴി മാത്രമേ സാധ്യമാകൂ. അതില്‍ ഇനി എന്തെങ്കിലും പ്രതീക്ഷയുണ്ടോ ? നമുക്ക് ഇരുന്ന് അതിന്റെ വ്യവസ്ഥകളെക്കുറിച്ച് സംസാരിക്കാം’ ചൊവ്വാഴ്ച മാധ്യമങ്ങള്‍ക്ക് തുര്‍ക്കി പ്രസിഡന്‍സി നല്‍കിയ പ്രസ്താവനയില്‍ ഉര്‍ദുഗാന്‍ പറഞ്ഞു.

വര്‍ഷങ്ങളുടെ പിരിമുറുക്കങ്ങള്‍ക്ക് ശേഷം 2016ലാണ് ഒരു അനുരഞ്ജന കരാറിന്റെ ഭാഗമായി ഇസ്രായേല്‍ വാതകം ഇറക്കുമതി ചെയ്യുന്നതിനുള്ള ഒരു കരാറിനെക്കുറിച്ച് തുര്‍ക്കിയും ഇസ്രായേലും ചര്‍ച്ച ചെയ്തത്. എന്നാല്‍ ജറുസലേമിലെയും ഗാസയിലെയും ഇസ്രായേലി സൈനിക നടപടികളില്‍ പ്രതിഷേധിച്ച് ചര്‍ച്ചകള്‍ തകര്‍ന്നിരുന്നു.

Related Articles