Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി-ശ്രീലങ്കന്‍ വിദേശകാര്യ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തും

അങ്കാറ: തുര്‍ക്കി-ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം പ്രതിനിധികള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ വെച്ചാണ് കൂടിക്കാഴ്ച നടക്കുക. രാഷ്ട്രീയ ചര്‍ച്ചകളാണ് പ്രധാന അജണ്ട. തുര്‍ക്കി വിദേശകാര്യ സഹമന്ത്രി സിദാത് ഒനലും ശ്രീലങ്കന്‍ വിദേശകാര്യ സെക്രട്ടറി രവിനാഥ ആര്യസിന്‍ഹയും തമ്മിലാണ് കൂടിക്കാഴ്ച നടത്തുക.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍,പ്രാദേശിക അന്തര്‍ദേശീയ പ്രശ്‌നങ്ങള്‍,അന്താരാഷ്ട്ര സംഘടനകളുമായുള്ള സഹകരണം എന്നിവയാകും ഇരുവരും പ്രധാനമായും ചര്‍ച്ച ചെയ്യുക എന്ന് തുര്‍ക്കി വിദേശ കാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.

Related Articles