Current Date

Search
Close this search box.
Search
Close this search box.

ഇദ്‌ലിബ്: സിറിയയുടെ രണ്ട് ജെറ്റുകള്‍ തുര്‍ക്കി തകര്‍ത്തു

അങ്കാറ: ആഭ്യന്തര സംഘര്‍ഷവും കൂട്ടപലായനവും രൂക്ഷമായി തുടരുന്ന വടക്കുകിഴക്കന്‍ സിറിയയില്‍ തുര്‍ക്കി സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് സിറിയന്‍ ചെറുവിമാനങ്ങള്‍ തകര്‍ത്തു. ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. തുര്‍ക്കി ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും പൈലറ്റ് സുരക്ഷിതയമായി രക്ഷപ്പെട്ടുവെന്നും സിറിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 34 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരം നടപടിയുടെ ഭാഗമാണ് വടക്കുപടിഞ്ഞാറന്‍ ഇദ്‌ലിബില്‍ ഞായറാഴ്ച നടന്ന ആക്രമണം. ഇവിടെ തുര്‍ക്കിയുടെ ഡ്രോണ്‍ സിറിയ വെടിവച്ചിട്ടിരുന്നു. തുര്‍ക്കി തങ്ങളുടെ ലക്ഷ്യസ്ഥാനം സിറിയന്‍ സര്‍ക്കാര്‍ പ്രദേശത്തേക്ക് വ്യാപിപ്പിക്കുന്നതിനെത്തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ വ്യോമാതിര്‍ത്തി അടച്ചതായി സിറിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

Related Articles