Current Date

Search
Close this search box.
Search
Close this search box.

രാജ്യ സുരക്ഷക്ക് വേണ്ടതെല്ലാം ചെയ്യുമെന്ന് തുര്‍ക്കി

അങ്കാറ: രാജ്യത്തിന്റെ സുരക്ഷ നിലനിര്‍ത്തുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കാവുസൊഗ്ലു. സിറിയന്‍ കുര്‍ദ് സുരക്ഷാ യൂണിറ്റിന്റെ (YPG) അതിര്‍ത്തി കടന്നുള്ള ആക്രമണം ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികണം.

വൈ.പി.ജി രണ്ട് തുര്‍ക്കി പൊലീസുകാരെ ആക്രമണത്തില്‍ കൊലപ്പെടുത്തയതിനെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അപലപിച്ചിരുന്നു. ശേഷമാണ് തുര്‍ക്കി ഉന്നത ഉദ്യോഗസ്ഥന്‍ ചൊവ്വാഴ്ച പ്രതികരിച്ചിരിക്കുന്നത്. വടക്കന്‍ സിറിയയില്‍ നിന്ന് രൂപപ്പെടുന്ന ഭീഷണിയെ ഇല്ലാതാക്കാന്‍ തുര്‍ക്കി തീരുമാനിച്ചിരിക്കുകയാണ്.

വൈ.പി.ജിയുടെ ഞായറാഴ്ചത്തെ മിസൈല്‍ ആക്രമണത്തില്‍ വടക്കന്‍ സിറിയയിലെ അഅ്‌സാസ് മേഖലയിലെ പൊലീസിന് പരിക്കേറ്റതായി തുര്‍ക്കി പറഞ്ഞു. യു.എസാണ് വൈ.പി.ജിയെ പിന്തുണക്കുന്നത്. തുര്‍ക്കിയും നാറ്റോ സഖ്യക്ഷികളും തീവ്രവാദ സംഘമായി കാണുന്ന കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ (PKK) സിറിയന്‍ വിഭാഗമാണ് വൈ.പി.ജി.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles