Current Date

Search
Close this search box.
Search
Close this search box.

സിറിയയിലെ അഫ്രിനില്‍ കൂട്ട മൃതദേഹങ്ങള്‍ കണ്ടെത്തിയതായി തുര്‍ക്കി

അങ്കാറ: തുര്‍ക്കി നിയന്ത്രണത്തിലുള്ള വടക്കന്‍ സിറയയില്‍ നിരവധി മൃതദേഹങ്ങളടങ്ങുന്ന കൂട്ട ശവകുടീരം കണ്ടെത്തിയതായി തുര്‍ക്കി. യു.എസ് പിന്തുണയുള്ള കുര്‍ദ് പോരാളി സംഘമാണ് കൊലപാതകം നടത്തിയതെന്ന് തുര്‍ക്കി വ്യാഴാഴ്ച കുറ്റപ്പെടുത്തി. ഐ.എസ്.ഐ.എസിനും വൈ.പി.ജി കുര്‍ദ് പോരാളികള്‍ക്കുമെതിരെ 2016 മുതലുള്ള സൈനിക നടപടിയിലൂടെ സിറിയന്‍ പ്രദേശത്തെ നിയന്ത്രണം തുര്‍ക്കിയും അവയുടെ സിറിയന്‍ പ്രതിനിധികളും പിടിച്ചെടുത്തു.

അഫ്രിന്‍ മേഖലയില്‍ നിന്ന് 61 മൃതദേഹങ്ങളുടെ കൂട്ട ശവക്കുഴി കണ്ടെത്തിയതായി സിറിയന്‍ അതിര്‍ത്തിയിലെ തുര്‍ക്കി ഹാത്തി പ്രവിശ്യ ഗവര്‍ണര്‍ റഹ്‌മി ദുജാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണ്. ശവകുടീരങ്ങളുടെ സംഖ്യ ഇനിയും ഉയരുമെന്ന് ഞാന്‍ കരുതുന്നു -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles