Current Date

Search
Close this search box.
Search
Close this search box.

രാജ്യത്തെ ഇസ്രായേല്‍ പൗരന്മാര്‍ സുരക്ഷിതരാണെന്ന് തുര്‍ക്കി

അങ്കാറ: രാജ്യത്തെ ഇസ്രായേല്‍ പൗരന്മാര്‍ സുരക്ഷിതരാണെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം. ഇറാന്റെ ആക്രമണ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ തുര്‍ക്കിയിലെ ഇസ്രായേല്‍ പൗരന്മാര്‍ രാജ്യം വിടണമെന്ന് ഇസ്രായേല്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് തുര്‍ക്കിയുടെ പ്രതികരണം.

ഇസ്താംബൂളിലെ ഇസ്രായേല്‍ പൗരന്മാര്‍ക്ക് നേരെ ഇറാനിയന്‍ പ്രവര്‍ത്തകര്‍ ആക്രമണം ആസൂത്രണം ചെയ്യുന്നുണ്ടെന്ന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കഴിയും വേഗത്തില്‍ പൗരന്മാര്‍ തുര്‍ക്കി വിടണമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യേര്‍ ലാപിഡ് തിങ്കളാഴ്ച ആവശ്യപ്പെട്ടു. തുര്‍ക്കിയിലെ ഇസ്രായേല്‍ വിനോദസഞ്ചാരികള്‍ക്കെതിരെ വിവിധ ഇറാനിയന്‍ വിഭാഗങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രായേല്‍ പത്രമായ യെദിയോത് അഹ്‌റോനോത്ത് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇറാനും ഇസ്രായേലും തമ്മില്‍ അസ്വസ്ഥത വര്‍ധിക്കുന്നതിനിടയിലാണ് ഇറാന്‍ ഏജന്റുകള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആണവ, സൈനിക സംവിധാനങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണ പരമ്പരളെ ഇറാന്‍ വിമര്‍ശിക്കുകയും ചെയ്തു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, ഇറാന്റെ രണ്ട് ശാസ്ത്രജ്ഞരെ കൊല്ലപ്പെട്ടിരുന്നു. ശാസ്ത്രജ്ഞരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഇസ്രായേല്‍ കൊന്നതായാണ് ഇസ്രായേല്‍ കരുതുന്നതെന്ന് ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles