Current Date

Search
Close this search box.
Search
Close this search box.

കിഴക്കൻ മെഡിറ്ററേനിയൻ ജല ​ഗവേഷണത്തിനായി തുർക്കി കപ്പൽ അയച്ചു

അങ്കാറ: തർക്ക മേഖലയായ കിഴക്കൻ മെഡിറ്ററേനിയനിലേക്ക് ജല ​ഗവേണത്തിനായി തുർക്കി കപ്പൽ അയച്ചു. ​ഗ്രീക്ക് ദ്വീപായ കാസ്റ്റെല്ലോറിസോയുടെ തെക്ക് ഭൂചലന സർവേ നടത്താനുള്ള തുർക്കിയുടെ തിങ്കളാഴ്ചത്തെ നീക്കം വലിയ സംഘാർഷാവസ്ഥ സൃഷ്ടിക്കുന്നതാണ്. അത് മേഖലയിലെ സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്നും ​ഗ്രീസ് വിദേശ കാര്യമന്ത്രി പറഞ്ഞു.

ഒറുക്ക് റെയ്സ് കപ്പൽ അടുത്ത പത്ത് ദിവസത്തിനുള്ളിൽ ഭൂചന സർവേ നടത്തുമെന്ന് തുർക്കി നാവി​കസേന ഞായറാഴ്ച അറിയിച്ചിരുന്നു. കിഴക്കൻ മെഡിറ്ററേനിയനിലെ ഹൈഡ്രോകാർബൺ വിഭവങ്ങളെ കുറിച്ച് സർവേ പുന:രാരംഭിക്കുന്നതിനായി ഒറുക്ക് റെയ്സ് കപ്പൽ അന്റാലിയ തുറമുഖത്ത് നിന്ന് പുറപ്പെട്ടതായി തുർക്കി വാർത്താ ഏജൻസിയായ അനദോലു റിപ്പോർട്ട് ചെയ്തു.

Related Articles