Current Date

Search
Close this search box.
Search
Close this search box.

ചര്‍ച്ചക്കിടെ ഉയിഗൂര്‍ മുസ്‌ലിം പ്രശ്‌നം ഉന്നയിച്ച് തുര്‍ക്കി

അങ്കാറ: ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിമായുള്ള ചര്‍ച്ചക്കിടെ ഉയിഗൂര്‍ മുസ്‌ലിംകളുടെ പ്രശ്‌നം ഉന്നയിച്ചതായി വിദേശകാര്യ മന്ത്രി മാവ്‌ലെറ്റ് കാവ്‌സൊഗ്ലു വ്യാഴാഴ്ച പറഞ്ഞു -അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഉയിഗൂര്‍ വംശഹത്യക്കെതിരെ നൂറുകണക്കിന് ഉയിഗൂര്‍ മുസ്‌ലിംകള്‍ ചൈനയില്‍ പ്രതിഷേധം നടത്തികൊണ്ടിരിക്കുകയാണ്.

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി തുര്‍ക്കി വിദേശകാര്യ മന്ത്രി മാവ്‌ലെറ്റ് കാവ്‌സൊഗ്ലുമായും തുടര്‍ന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായും കൂടിക്കാഴ്ച നടത്തുകയായിരുന്നു. ‘സ്വേച്ഛാധിപത്വ ചൈന’ ‘ഉയിഗൂര്‍ വംശഹത്യ അവസാനിപ്പിക്കുക, ക്യാമ്പുകള്‍ അടക്കുക’ തുടങ്ങിയ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തി് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഇസ്താംബൂളില്‍ ഒത്തുചേരുകയായിരുന്നു.

ഇരുരാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറുന്ന കരാറിന് ഡിസംബറില്‍ ചൈന അംഗീകാരം നല്‍കിയിരുന്നു. തുര്‍ക്കി പാര്‍ലമെന്റില്‍ അംഗീകരിക്കാത്തിനായി കാത്തിരിക്കുകയുമാണ്. തുര്‍ക്കിയില്‍ താമസിക്കുന്ന 40000ത്തോളം ഉയിഗൂര്‍ ആക്ടിവിസ്റ്റുകള്‍ തലസ്ഥാനമായ അങ്കാറയിലും വലിയ നഗരമായ ഇസ്താംബൂൡും തുടര്‍ച്ചയായി പ്രതിഷേധം നടത്തി അവരുടെ ദുരവസ്ഥ ഉയര്‍ത്തികാട്ടാനുള്ള ശ്രമം ശക്തിപ്പെടുത്തികൊണ്ടിരിക്കുകയാണ്.

Related Articles