Current Date

Search
Close this search box.
Search
Close this search box.

പള്ളി മിനാരങ്ങളിലൂടെ ലോകത്തിനു വേണ്ടി പ്രാര്‍ത്ഥിച്ച് തുര്‍ക്കി

അങ്കാറ: ലോകത്തെ വിറപ്പിച്ചു കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയില്‍ നിന്ന് മോചനം നല്‍കുവാനും ലോകത്താകമാനമുള്ള വൈറസ് ബാധിതര്‍ക്ക് അസുഖം ഭേദമാകാനും പ്രാര്‍ത്ഥിച്ച് ഒരു രാജ്യം. തുര്‍ക്കിയാണ് കഴിഞ്ഞ ദിവസം പള്ളികളില്‍ നിന്നും ലോകത്തിന് വേണ്ടി ഒരൊറ്റ മനസ്സോടെ സാഹോദര്യ സന്ദേശമുയര്‍ത്തി ലോകത്തിനു മാതൃകയായത്.

കൊറോണ വൈറസ് ബാധിച്ച് ലോകത്തുടനീളം ചികിത്സയില്‍ കഴിയുന്നവര്‍ക്ക് വേണ്ടിയും വൈറസ് ബാധക്ക് കീഴടങ്ങി മരണപ്പെട്ടവര്‍ക്ക് വേണ്ടിയും ദൈവത്തിന്റെ കാരുണ്യവും പ്രീതിയും കാംക്ഷിച്ചാണ് തുര്‍ക്കി ജനത പ്രാര്‍ത്ഥന നടത്തിയത്.

തുര്‍ക്കിയിലെ എല്ലാ പള്ളികളിലും ഇശാ ബാങ്കിനു ശേഷം മിനാരങ്ങളിലൂടെയാണ് ലോക ജനതക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തിയത്. ഇക്കാര്യമാവശ്യപ്പെട്ട് തുര്‍ക്കിയിലെ മതകാര്യ വകുപ്പാണ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തുര്‍ക്കിയില്‍ ജുമുഅ-ജമാഅത്ത് നമസ്‌കാരങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

Related Articles