Current Date

Search
Close this search box.
Search
Close this search box.

‘ഭാവി ക്വിറുകളുടേതാണ്’; പ്രതിഷേധിച്ചവരെ തുര്‍ക്കി പൊലീസ് അറസ്റ്റ് ചെയ്തു

ഇസ്താംബൂള്‍: ഞായറാഴ്ച ഇസ്താംബൂളില്‍ നടന്ന പ്രൈഡ് മാര്‍ച്ചിനിടെ നിരവധി എല്‍.ജി.ബി.ടി.ക്യു പ്ലസ് ആക്ടിവിസ്റ്റുകളെയും ഒരു മാധ്യമപ്രവര്‍ത്തകനെയും തുര്‍ക്കി പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് നടത്തുന്നതിന് ഗവര്‍ണര്‍ ഓഫീസിന്റെ വിലക്കുണ്ടായിരുന്നിട്ടും തക്‌സിം ചത്വരത്തിന് സമീപം പ്രതിഷേധക്കാര്‍ ഒത്തുചേരുകയായിരുന്നു.

പ്രൈഡ് മാര്‍ച്ചില്‍ പങ്കെടുത്ത 52 എല്‍.ജി.ബി.ടി.ക്യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയലെടുത്തതായി എല്‍.ജി.ബി.ടി.ക്യു മനുഷ്യരുടെ അവകാശത്തിനായി പോരാടുന്ന കാവോസ് ജി.എല്‍ അസോസിയേഷന്‍ ട്വിറ്ററില്‍ കുറിച്ചു.

പ്രൈഡ് മാര്‍ച്ചില്‍ പങ്കെടുത്തതിന്റെ പേരില്‍ മാത്രം അറസ്റ്റ് ചെയ്തവരെ അടിയന്തിരവും നിരുപാധികവുമായി വിട്ടയക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രതിനിധി മിലേന ബുയും പ്രതികരിച്ചു.

‘ഭാവി ക്വിറുകളുടെതാണ്. ഞങ്ങള്‍ ഇവിടെയുണ്ട്. ഞങ്ങള്‍ ക്വിറുകളാണ്. ഞങ്ങള്‍ എവിടെയും പോകുന്നില്ല’ തുടങ്ങിയ മുദ്രവാക്യങ്ങള്‍ വിളിച്ചായിരുന്നു പ്രതേഷിധക്കാര്‍ നിരത്തിലിറങ്ങിയത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles