Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി പാര്‍ലമെന്റേറിയന്‍സ് സമ്മേളനത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: ഈ മാസം 14,15 തീയതികളില്‍ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ വെച്ച് നടക്കുന്ന ലീഗ് ഓഫ് പാര്‍ലമെന്റേറിയന്‍സ് സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും മുന്‍ പാര്‍ലമെന്റ് അംഗം മണി ശങ്കര്‍ അയ്യരും പങ്കെടുക്കും.

‘അല്‍ ഖുദ്‌സ്- ഫലസ്തീന്റെ യഥാര്‍ത്ഥ തലസ്ഥാനം’ എന്ന തലക്കെട്ടില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളാണ് പങ്കെടുക്കുന്നത്. തുര്‍ക്കി ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെയും തുര്‍ക്കി സ്പീക്കര്‍ ബിന്‍ അലി യില്‍ദരിമിന്റെയും പ്രത്യേക ക്ഷണപ്രകാരമാണ് ഇന്ത്യയില്‍ നിന്ന് ഇരുവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

Related Articles