NewsWorld Wide

സിറിയയിലെ സൈനിക നീക്കത്തിന് ട്രംപിന്റെ പിന്തുണയുണ്ടാകും: ഉര്‍ദുഗാന്‍

അങ്കാറ: കിഴക്കന്‍ സിറിയയില്‍ ഏതു നിമിഷവും പുതിയ സൈനിക നടപടി ആരംഭിക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പറഞ്ഞു. ഇതിനായി ട്രംപിന്റെ പിന്തുണയുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കിഴക്കന്‍ സിറിയയില്‍ ഏതെങ്കിലും വിഭാഗം ഏകപക്ഷീയമായി ഇടപെടല്‍ നടത്തിയാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അത് അസ്വീകാര്യമാണെന്നും കഴിഞ്ഞയാഴ്ച പെന്റഗണ്‍ അറിയിച്ചിരുന്നു.

എന്നാല്‍ തുര്‍ക്കിയുടെ സൈനിക നീക്കത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പോസിറ്റീവ് ആയി കാണുമെന്നാണ് പ്രതീക്ഷയെന്നും തുര്‍ക്കിയുടെ നീക്കത്തെ ട്രംപ് അംഗീകരിക്കുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. യു.എസ് സൈന്യം നടത്തുന്നതിനെക്കാള്‍ തുര്‍ക്കി സൈന്യത്തിന് യൂഫ്രട്ടീസ് നദിക്കരയില്‍ ഇടപെടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കൊന്‍യ മധ്യ പ്രവിശ്യയില്‍ നടന്ന പൊതുപരിപാടിയിലാണ് സൈനിക നടപടി ആരംഭിക്കുന്നതായി ഉര്‍ദുഗാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Facebook Comments
Show More

Related Articles

Close
Close