Current Date

Search
Close this search box.
Search
Close this search box.

സിറിയ: യു.എസ് സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ ഇടപെടുമെന്ന് തുര്‍ക്കി

turkey-sold.jpg

അങ്കാറ: സിറിയയില്‍ നിന്നും യു.എസ് എത്രയും പെട്ടെന്ന് സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ തുര്‍ക്കി ഇടപെടുമെന്ന് വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കാവുസോഗ്‌ലു പറഞ്ഞു. തുര്‍ക്കി കുര്‍ദുകളെ കൂട്ടക്കൊല ചെയ്യുകയാണ് എന്ന തരത്തിലുള്ള വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിച്ച് സൈന്യത്തെ സിറിയയില്‍ തന്നെ നിലനിര്‍ത്തുകയാണ് യു.എസ് ചെയ്യുന്നത്.

എന്നാല്‍ ഇവയെല്ലാം അടിസ്ഥാന രഹിതമാണ്. യു.എസ് ഉടന്‍ പിന്‍മാറാന്‍ തയാറായില്ലെങ്കില്‍ സിറിയയില്‍ തുര്‍ക്കി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. യു.എസിന്റെ നേതൃത്വത്തിലുള്ള കുര്‍ദ് സൈന്യമായ വൈ.പി.ജിക്കെതിരെ സൈനിക നടപടിക്കാണ് തുര്‍ക്കി ഒരുങ്ങുന്നത്. സിറിയയുടെ വടക്ക് കിഴക്കന്‍ ഭാഗത്ത് നിന്നും കുര്‍ദ് സൈന്യത്തെ ഒഴിപ്പിക്കേണ്ടതുണ്ട്. ഇതിനായി നമുക്ക് ആരുടെയും അനുവാദം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കുര്‍ദ് പോരാളികളുമായി യു.എസ് സൈന്യം നടത്തുന്ന രഹസ്യ കൂട്ടുകെട്ടിനെ കാവസോഗ്ലു അപലപിക്കുകയും ചെയ്തു.

Related Articles