Current Date

Search
Close this search box.
Search
Close this search box.

വാഷിങ്ടണില്‍ ഭാഷ പഠനവുമായി തുര്‍ക്കി

വാഷിങ്ടണ്‍: യു.എസില്‍ തുര്‍ക്കിയുടെ സംസ്‌കാരവും ഭാഷയും പഠിപ്പിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് തുര്‍ക്കി യൂനിസ് എമിറെ ഇന്‍സ്റ്റിറ്റിയൂട്ട്. കഴിഞ്ഞ ദിവസമാണ് 2019ലെ തുര്‍ക്കി ഭാഷ പഠന ക്ലാസ് ആരംഭിക്കുന്നതായി വാഷിങ്ടണിലെ സ്ഥാപനം അറിയിച്ചത്. വിവിധ പ്രായക്കാരും ജോലിക്കാരുമായ 150ഓളം ആളുകള്‍ ക്ലാസിനെത്തിയിട്ടുണ്ട്.

തുടക്കക്കാര്‍, അടിസ്ഥാന പഠനം എന്നിങ്ങനെ രണ്ട് ബാച്ചുകളിലായിട്ടാണ് പഠനം. തിങ്കള്‍ മുതല്‍ വ്യാഴം വരെയാണ് ക്ലാസ്. പഠനം പൂര്‍ത്തിയായവര്‍ക്ക് പരീക്ഷയ്ക്കു ശേഷം സര്‍ട്ടിഫിക്കറ്റും നല്‍കും. തുര്‍ക്കി ഭാഷ പഠിപ്പിക്കുക എന്നതിലപ്പുറം തുര്‍ക്കി സംസ്‌കാരവും മൂല്യങ്ങളും പഠിതാക്കള്‍ക്ക് അടുത്തറിയാന്‍ പറ്റുമെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഹാലിദ് ബുലറ്റ് പറഞ്ഞു.

Related Articles