Current Date

Search
Close this search box.
Search
Close this search box.

തുർക്കി: 2016ലെ അട്ടിമറി ശ്രമത്തിൽ നൂറുകണക്കിന് പേർക്ക് തടവ് വിധിച്ചു

അങ്കാറ: 2016ൽ പ്രസി‍ഡന്റെ റജബ് ത്വയ്യിബ് ഉർദു​ഗാനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമായി നടന്ന ​ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നിൽക്കുന്ന കേസിൽ 337 മുൻ പൈലറ്റമാരെയും മറ്റ് പ്രതികളെയും തുർക്കി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. നാല് വർഷങ്ങൾക്ക് മുമ്പാണ് ഉർദു​ഗാൻ ഭരണത്തെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നത്. ലഭിച്ച കോടതി രേഖ എ.എഫ്.പി വാർത്താ ഏജൻസി വ്യാഴാഴ്ച പുറത്തുവിടുകയായിരുന്നു.

ഭരണകൂടത്തെ അട്ടിമറിക്കുന്നതിന് 2016 ജൂലൈ 15ന് തലസ്ഥാനമായ അങ്കാറക്ക് സമീപമുള്ള വിമാനത്താവളത്തിൽ നടന്ന അട്ടിമറി ശ്രമത്തിന്റെ ഭാ​ഗമായി 500ഓളം പേരെയാണ് തുർക്കി പ്രതിചേർത്തിരിക്കുന്നത്. രാജ്യത്തെ പ്രധാന സ്ഥാപനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായുള്ള ശ്രമത്തിൽ സൈന്യം യുദ്ധവിമാനങ്ങളും, ഹെലികോപ്റ്ററുകളും, ടാങ്കുകളും ഉപയോ​ഗിച്ചതിലൂടെ 250ലധികം പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Related Articles