Current Date

Search
Close this search box.
Search
Close this search box.

തങ്ങളുടെ എണ്ണ ഇറക്കുമതി ചെയ്യുന്ന ഏക യൂറോപ്യന്‍ രാജ്യം തുര്‍ക്കി: ഇറാന്‍

തെഹ്‌റാന്‍: യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം തങ്ങളുടെ രാജ്യത്തിന്റെ എണ്ണ ഇറക്കുമതി ചെയ്യുന്ന ഏക യൂറോപ്യന്‍ രാജ്യം തുര്‍ക്കിയാണെന്ന് ഇറാന്‍ ഇന്ധന വകുപ്പ് മന്ത്രി ബൈജാന്‍ സംഗനേഹ് പറഞ്ഞു.
തുര്‍ക്കി,ചൈന,ഇന്ത്യ,ജപ്പാന്‍,സൗത്ത് കൊറിയ,തായ്‌വാന്‍,ഗ്രീസ്,ഇറ്റലി എന്നീ രാജ്യങ്ങളെ ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങളില്‍ നിന്നും യു.എസ് ഒഴിവാക്കിയിരുന്നു.

എന്നാല്‍ ഗ്രീസും ഇറ്റലിയും ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നില്ലെന്ന് ബൈജാന്‍ സംഗനേഹ് പറഞ്ഞു. അതിനാലാണ് എണ്ണ ഇറക്കുമതി ചെയ്യുന്ന ഏക യൂറോപ്യന്‍ രാജ്യമായി തുര്‍ക്കി മാറിയത്. അവരെ ഞങ്ങള്‍ നിരവധി തവണ വിളിച്ചിരുന്നതായും എന്നാല്‍ അവര്‍ പ്രതികരിച്ചില്ലെന്നും ഗ്രീസിനെയും ഇറ്റലിയെയും പരാമര്‍ശിച്ച് മന്ത്രി പറഞ്ഞു.

കഴിഞ്ഞ നവംബര്‍ മുതലാണ് ഇറാനുമേല്‍ യു.എസ് രണ്ടാം ഘട്ട ഉപരോധം ഏര്‍പ്പെടുത്തിയത്. ഇറാന്റെ നേതൃത്വത്തിലുള്ള ആണവ കരാറില്‍ നിന്നും പിന്മാറിയ ശേഷമായിരുന്നു ട്രംപ് ഊര്‍ജ,തുറമുഖ,സാമ്പത്തിക മേഖലയില്‍ ഇറാനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.

Related Articles