Current Date

Search
Close this search box.
Search
Close this search box.

എല്ലാ തരം അട്ടിമറിക്കും തുര്‍ക്കി എതിര്: ഉര്‍ദുഗാന്‍

അങ്കാറ: എല്ലാതരം അട്ടിമറികളെയും തുര്‍ക്കി എതിര്‍ക്കുമെന്ന് പ്രസിഡന്റ് റജബ് ഉര്‍ദുഗാന്‍ പറഞ്ഞു. അര്‍മേനിയയില്‍ അടുത്തിടെ നടന്ന സംഭവവികാസങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ഉര്‍ദുഗാന്റെ പ്രസ്താവന. ഞങ്ങള്‍ എല്ലാത്തരം അട്ടിമറിക്കും എതിരാണ്. അട്ടിമറി സ്വീകരിക്കുന്നത് ഞങ്ങളെ സംബന്ധിച്ച് സാധ്യമല്ല- വെള്ളിയാഴ്ച ജുമുഅക്ക് ശേഷം മാധ്യപ്രവര്‍കരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

അര്‍മേനിയയില്‍ സൈന്യത്തിന്റെ അട്ടിമറി നടത്താനുള്ള ശ്രമം ഒരു വിധത്തിലും അംഗീകരിക്കാനാവില്ല. തെരഞ്ഞെടുത്ത പ്രധാനമന്ത്രി നിക്കോള്‍ പശ്‌നിയാനെ നിമയപരമായി തന്നെ നീക്കം ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണത്തില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ അര്‍മേനിയന്‍ ജനത അത് ചെയ്യും. അത് അര്‍മേനിയന്‍ ജനതയുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കണം, പൊതുജനങ്ങള്‍ അദ്ദേഹത്തെ മടുത്തതിനാല്‍ പശ്‌നിയാന്റെ വിധി എന്താണെന്ന് ഇതിനകം തന്നെ വ്യക്തമായിക്കഴിഞ്ഞിട്ടുണ്ടെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles