Current Date

Search
Close this search box.
Search
Close this search box.

താലിബാനുമായി തുര്‍ക്കി ആദ്യ ചര്‍ച്ച നടത്തി

കാബൂള്‍: താലിബാനുമായി തുര്‍ക്കി കാബൂളില്‍ വെച്ച് ആദ്യ ചര്‍ച്ച നടത്തിയതായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്നതിനുള്ള സായുധ സംഘത്തിന്റെ ക്ഷണം പരിശോധിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുര്‍ക്കി എംബസി താല്‍ക്കാലികമായി നിലയുറപ്പിച്ച കാബൂള്‍ വിമാനത്താവളത്തിലെ സൈനിക കേന്ദ്രത്തിലാണ് ചര്‍ച്ച നടന്നത്.

താലിബാനുമായി ഞങ്ങള്‍ ആദ്യ ചര്‍ച്ച നടത്തി. ചര്‍ച്ച മൂന്നര മണിക്കൂര്‍ നീണ്ടുനിന്നു. ആവശ്യമെങ്കില്‍, ഇതുപോലെയുള്ള കൂടിക്കാഴ്ചക്ക് ഇനിയും ഞങ്ങള്‍ക്ക് അവസരമുണ്ടെന്ന് ഉര്‍ദുഗാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സഖ്യ ദൗത്യത്തിന്റെ ഭാഗമായി നാറ്റോ അംഗമായ തുര്‍ക്കിക്ക് അഫ്ഗാനില്‍ നൂറുകണക്കിന് സൈന്യമുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി വിമാനമത്താവളത്തിന്റെ സരുക്ഷാ ഉത്തരവാദിത്തം തുര്‍ക്കി വഹിച്ചിരുന്നു.

അവരുടെ പ്രതീക്ഷയെന്താണെന്നും ഞങ്ങളുടെ പ്രതീക്ഷയെന്താണെന്നും ചര്‍ച്ച ചെയ്യാതെ നിങ്ങള്‍ക്ക് അറിയാന്‍ കഴിയില്ല. സുഹൃത്തേ, എന്താണ് നയതന്ത്രം? ഇതാണ് നയതന്ത്രം -ഉര്‍ദുഗാന്‍ പറഞ്ഞു.

Related Articles