Current Date

Search
Close this search box.
Search
Close this search box.

മൂന്ന് വര്‍ഷത്തിന് ശേഷം തുര്‍ക്കി വിദേശകാര്യ മന്ത്രി സൗദിയിലേക്ക്

അങ്കാറ: മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കോവുസോഗ്ലു സൗദി സന്ദര്‍ശിക്കുന്നു. അടുത്തയാഴ്ചയാണ് അദ്ദേഹം സൗദി സന്ദര്‍ശിക്കുന്നതെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രണ്ട് പ്രാദേശിക ശക്തികളായ രാജ്യങ്ങള് തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. വിവിധ വിഷയങളില്‍ ഇരു വിഭാഗം ഏറെക്കാലമായി അകല്‍ച്ചയിലായിരുന്നു. നയതന്ത്ര ബന്ധം പൂര്‍വസ്ഥിതിയിലാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വര്‍ഷങ്ങളോളം പിരിമുറുക്കങ്ങള്‍ക്കും ശത്രുതയ്ക്കും ശേഷം ബന്ധം സാധാരണ നിലയിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് യാത്ര. ഈജിപ്തുമായും തുര്‍ക്കി സമാന രീതിയില്‍ ചര്‍ച്ച നടത്തുന്നുണ്ട്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തുര്‍ക്കിയും ഈജിപ്തും തമ്മില്‍ ചര്‍ച്ച നടത്തുന്നത്.

തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസും തമ്മില്‍ ഈ വിഷയത്തില്‍ കഴിഞ്ഞയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ടെലിഫോണ്‍ വഴിയാണ് ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയത്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഈ വിഷയത്തില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തുന്നത്

 

Related Articles