Current Date

Search
Close this search box.
Search
Close this search box.

കിഴക്കൻ മെഡിറ്ററേനിയൻ പര്യവേക്ഷണം വ്യാപിപ്പിച്ച് തുർക്കി

അങ്കാറ: തർക്ക മേഖലയായ കിഴക്കൻ മെഡിറ്ററേനിയനിലെ ഹൈഡ്രോകാർബൺ പര്യവേക്ഷണം വീണ്ടും വ്യാപിപിച്ച് തുർക്കി. ഇത്തരം ഇടപെടൽ നാറ്റോ സഖ്യകക്ഷികൾക്കിടയിലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുമെന്ന ​ഗ്രീസിന്റെ മുന്നറിയപ്പ് അവ​ഗണിച്ചുകൊണ്ടാണ് തുർക്കി വാതക പര്യവേക്ഷണം വ്യാപിപ്പിച്ചിരിക്കുന്നത്.

ഇന്റർനാഷനൽ മാരിടൈം അലേർട്ട് സിസ്റ്റമായ നാവ്ടെക്സിന് അയച്ച സന്ദേശത്തിൽ, ഭൂചനല പര്യവേക്ഷണത്തിനായി ഒറുക് റെയിസ് കപ്പൽ നവംബർ പതിനാല് വരെ മേഖലയിൽ തുടരുമെന്ന് തുർക്കി നാവിക സേന ഞായാറാഴ്ച അറിയിക്കുകയായിരുന്നു. നവംബർ നാലിന് അവസാനിപ്പിക്കുമെന്ന് തുർക്കി പ്രഖ്യാപിച്ച ദൗത്യമാണിപ്പോൾ വ്യാപിപിച്ചിരിക്കുന്നത്.

Related Articles