Current Date

Search
Close this search box.
Search
Close this search box.

ഐ.എസുമായി ബന്ധമുള്ള 11 ഫ്രാന്‍സ് പൗരന്മാരെ തുര്‍ക്കി തിരിച്ചയച്ചു

അങ്കാറ: ഐ.എസുമായി ബന്ധമുള്ള 11 ഫ്രഞ്ച് പൗരന്മാരെ തുര്‍ക്കി നാടുകടത്തി. തിങ്കളാഴ്ച തുര്‍ക്കി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെയാണ് ഇക്കാര്യമറിയിച്ചത്. എന്നാല്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങളോ വിശദാംശങ്ങളോ തുര്‍ക്കി പുറത്തുവിട്ടിട്ടില്ല.

1200ാളം ഐ.എസ് അംഗങ്ങള്‍ തങ്ങളുടെ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് തുര്‍ക്കി അവകാശപ്പെടുന്നത്. തുര്‍ക്കിയുടെയും സിറിയയുടെയും ജയിലുകളില്‍ കഴിയുന്ന വിദേശ ഐ.എസ് പൗരന്മാരോട് സ്വന്തം നാടുകളിലേക്ക് മടങ്ങണമെന്ന് കഴിഞ്ഞ മാസം തുര്‍ക്കി ആവശ്യപ്പെട്ടിരുന്നു. വിദേശ പോരാളികള്‍ക്കുള്ള താമസസ്ഥലമല്ല തുര്‍ക്കിയെന്നും രാജ്യം അറിയിച്ചിരുന്നു.

Related Articles