Current Date

Search
Close this search box.
Search
Close this search box.

ഉര്‍ദുഗാനെതിരെയുള്ള ബിഡന്റെ പ്രസ്താവനയെ അപലപിച്ച് തുര്‍ക്കി

അങ്കാറ: തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാനെതിരെയുള്ള യു.എസ് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബിഡന്റെ പ്രസ്താവനയെ അപലപിച്ച് തുര്‍ക്കി രംഗത്തെത്തി. ഉര്‍ദുഗാന്‍ ഒരു ഏകാധിപതിയാണെന്നും അദ്ദേഹത്തിന് കുര്‍ദുകളെ സഹായിക്കുന്ന നയനിലപാടുകളാണുള്ളതെന്നും തുര്‍ക്കിയിലെ ഉര്‍ദുഗാന്റെ എതിരാളികള്‍ക്ക് പിന്തുണ നല്‍കുമെന്നും ജോ ബിഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

‘ജോ ബിഡന്‍ തുര്‍ക്കിയെക്കുറിച്ച് നടത്തിയ വിശകലനം ശുദ്ധമായ അജ്ഞത, ധാര്‍ഷ്ട്യം, കാപട്യവും അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഉര്‍ദുഗാന്റെ വക്താവ് ഇബ്രാഹീം കലീന്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ഡിസംബറില്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ബിഡന്‍ ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്. എന്നാല്‍ ഇപ്പോഴിത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു.

അഭിമുഖത്തില്‍ ചോദ്യകര്‍ത്താവ് ഉര്‍ദുഗാനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഒരു സ്വേച്ഛാധിപതിയാണെന്നും കുര്‍ദുകളോടുള്ള അദ്ദേഹത്തിന്റെ നയനിലപാടുകളെ ബിഡന്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. തുര്‍ക്കിയിലെ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് അദ്ദേഹത്തെ താഴെയിറക്കാന്‍ പ്രവര്‍ത്തിക്കുമെന്നും ബിഡന്‍ പറഞ്ഞിരുന്നു.’അദ്ദേഹത്തോടെ വളരെ വ്യത്യസ്തമായ ഒരു സമീപനമാണ് നമ്മള്‍ ഇപ്പോള്‍ സ്വീകരിക്കേണ്ടത്. തുര്‍ക്കിയിലെ പ്രതിപക്ഷ നേതൃത്വത്തെ ഞങ്ങള്‍ പിന്തുണക്കുന്നുവെന്ന് വളരെ കൃത്യമായി ഞങ്ങള്‍ വ്യക്തമാക്കുകയാണ്’ -അഭിമുഖത്തില്‍ ബിഡന്‍ പറഞ്ഞു.

അദ്ദേഹം വലിയ വില നല്‍കേണ്ടി വരും. ഉര്‍ദുഗാനെ പരാജയപ്പെടുത്താന്‍ കഴിയും. അത് ഒരു അട്ടിമറിയിലൂടെയല്ല, തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാകും- ബിഡന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles