Current Date

Search
Close this search box.
Search
Close this search box.

തങ്ങള്‍ക്കെതിരെയുള്ള ശത്രുതാപരമായ നിലപാട് യു.എ.ഇ നിര്‍ത്തണമെന്ന് തുര്‍ക്കി

അങ്കാറ: തങ്ങള്‍ക്കെതിരെ യു.എ.ഇ സ്വീകരിക്കുന്ന ശത്രുതാപരമായ നിലപാട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തുര്‍ക്കി രംഗത്തെത്തി. തുര്‍ക്കിയെ ലക്ഷ്യമിട്ട് യുഎ.ഇ വിദേശകാര്യ മന്ത്രാലയവും അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും പുറത്തിറക്കിയ പ്രസ്താവനയെ വിമര്‍ശിച്ചാണ് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം വക്താവ് ഹാമി അക്‌സോയ് പ്രസ്താവനയിറക്കിയത്. ലിബിയന്‍ വിഷയത്തിലാണ് ഇരു രാജ്യവും കൊമ്പുകോര്‍ക്കുന്നത്.

ഒരു രാജ്യത്തിന്റെ അട്ടിമറി ഗൂഢാലോചനക്കാര്‍ക്ക് എല്ലാത്തരം പിന്തുണയും നല്‍കുന്ന കപട നയമാണ് യു.എ.ഇയുടേതെന്നും ഇതിനെ മറച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യു.എ.ഇ അന്താരാഷ്ട്ര മന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവന പുറത്തിറക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അറബ് രാജ്യങ്ങളുടെ രാഷ്ട്രീയ ഐക്യത്തോടും അവരുടെ രാജ്യങ്ങളുടെ പ്രദേശിക സമഗ്രതയോടും തുര്‍ക്കി എല്ലായ്‌പ്പോഴും ബഹുമാനം കാണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലിബിയയില്‍ അട്ടിമറി ഭരണം നടത്തിയ ഖലീഫ ഹഫ്തറിനെ പിന്തുണച്ച് യു.എ.ഇ രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച ജി.എന്‍.എയെയാണ് തുര്‍ക്കി പിന്തുണക്കുന്നത്.

Related Articles