Current Date

Search
Close this search box.
Search
Close this search box.

ഖഷോഗി: തുര്‍ക്കി ഇന്റലിജന്‍സ് മേധാവി യു.എസ് സെനറ്റംഗങ്ങളെ വിസ്തരിച്ചു

ഇസ്താംബൂള്‍: ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി അമേരിക്കന്‍ സെനറ്റംഗങ്ങളുമായി തുര്‍ക്കി ഇന്റലിജന്‍സ് മേധാവി ഹഖന്‍ ഫിദന്‍ ചര്‍ച്ച നടത്തി. തങ്ങളുടെ കേസും ജുഡീഷ്യറിയുടെ സമീപനവും ശക്തിപ്പെടുത്താനും മെച്ചപ്പെടുത്താനും വേണ്ടിയാണ് തുര്‍ക്കി ചര്‍ച്ച നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സെനറ്റര്‍മാര്‍ക്ക് അവരുടെ കേസ് ശക്തിപ്പെടുത്താനും അവരുടെ വിധിന്യായങ്ങള്‍ പുതുക്കാനും സംക്ഷിപ്ത ചര്‍ച്ചയിലൂടെ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുള്ള പങ്കില്‍ അപലപനം രേഖപ്പെടുത്താനാണ് യു.എസിന്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു. അല്‍ ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Related Articles