Current Date

Search
Close this search box.
Search
Close this search box.

അരാംകോ: യു.എസിനെ തള്ളി ഇറാനെ പിന്തുണച്ച് തുര്‍ക്കി

ന്യൂയോര്‍ക്ക്: സൗദിയിലെ അരാംകോ എണ്ണപ്ലാന്റിനു നേരെയുണ്ടായ ആക്രമണത്തില്‍ ലോക രാജ്യങ്ങളെല്ലാം ഇറാനെ പ്രതിസ്ഥാനത്ത് നിര്‍ത്തുമ്പോള്‍ പിന്തുണയുമായി തുര്‍ക്കി രംഗത്ത്. ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍ പൊതുസഭയില്‍ പങ്കെടുക്കവെയാണ് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ഇറാന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്.

വിഷയത്തില്‍ യു.എസ് ഉന്നയിച്ച് ആരോപണങ്ങളും ഉര്‍ദുഗാന്‍ തള്ളിക്കളഞ്ഞു. യെമനിലെ ഹൂതി വിമതര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടും സൗദിയിലെ ആക്രമണത്തിന്റെ പേരില്‍ ഇറാനെ ആക്രമിക്കുന്നത് ശരിയല്ല. ഇത്തരം ആക്രമണങ്ങള്‍ യെമന്റെ പല ഭാഗങ്ങളില്‍ നിന്നും ഉണ്ടാവാറുണ്ടെന്ന് നാം തിരിച്ചറിയണം. ലഭ്യമായ തെളിവുകള്‍ വെച്ച് ഇറാന്‍ ആണ് ഇതിന് പിന്നിലെന്നത് പറയാനാവില്ലെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles