Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി: സര്‍ക്കാരിനെ വിമര്‍ശിച്ച 10 മുന്‍ നാവികോദ്യോഗസ്ഥര്‍ അറസ്റ്റില്‍

ങ്കാറ: ഭരണകൂടത്തെ വിമര്‍ശിച്ചതിന് നാവിക സൈന്യത്തില്‍ നിന്നും വിരമിച്ച പത്തിലധികം മുന്‍ ഉദ്യോഗസ്ഥരെ തുര്‍ക്കി അറസ്റ്റ് ചെയ്തു. തുര്‍ക്കിയിലെ സര്‍ക്കാര്‍ ന്യൂസ് ഏജന്‍സിയായ അനദോലു ഏജന്‍സിയാണ് തിങ്കളാഴ്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ് എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ചീഫ് പ്രോസിക്യൂട്ടര്‍ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

മറ്റു നാല് പേരോട് മൂന്ന് ദിവസത്തിനകം അങ്കാറ പൊലിസിന് മുന്നില്‍ ഹാജരാകാനും പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രായക്കൂടുതല്‍ കാരണം ഇവരെ തടങ്കലില്‍ വെക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭരണഘടനയുടെ ഉത്തരവില്‍ നിന്നും ഒഴിവാകാന്‍ വേണ്ടി മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ചിലര്‍ ബലപ്രയോഗവും ആക്രമണവും നടത്തിയതായി എന്‍.ടി.വി ബ്രോഡ്കാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.

നാവിക സൈന്യത്തില്‍ നിന്നും വിരമിച്ച 104 മുന്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം തുര്‍ക്കി പ്രസിഡന്റിന്റെ ഓഫീസിനെ വിമര്‍ശിച്ച് ഒരു തുറന്ന കത്ത് പുറത്തുവിട്ടിരുന്നു. കത്തില്‍ തുര്‍ക്കിയില്‍ മുന്‍കാല അട്ടിമറികളെ അനുസ്മരിക്കുകയും സൂചിപ്പിക്കുകയും ചെയ്തിരുന്നു. കത്ത് പുറത്തുവന്നതിനു പിന്നാലെയാണ് കത്തിന് പിന്നില്‍ ബന്ധമുള്ളവരെന്ന് ആരോപിച്ച് നിരവധി പേരെ തുര്‍ക്കി അറസ്റ്റ് ചെയ്തത്.

രാജ്യത്തിന്റെ സുരക്ഷയ്ക്കും ഭരണഘടനാ ഉത്തരവിനും എതിരെ കുറ്റകൃത്യം ചെയ്യാനുള്ള കരാര്‍ എന്ന സംശയത്തെത്തുടര്‍ന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles