Current Date

Search
Close this search box.
Search
Close this search box.

ഉഭയകക്ഷി ബന്ധവും പ്രാദേശിക പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത് തുര്‍ക്കിയും യു.എ.ഇയും

അങ്കാറ: ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത് തുര്‍ക്കിയും യു.എ.ഇയും. കഴിഞ്ഞ ദിവസം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും അബുദബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും തമ്മിലാണ് ടെലിഫോണില്‍ കൂടിക്കാഴ്ച നടത്തിയത്.

പ്രാദേശിക പ്രശ്നങ്ങള്‍ക്ക് പുറമെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമെന്നും ശേഷം തുര്‍ക്കി പ്രസിഡന്‍സി ട്വിറ്ററില്‍ അറിയിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സ്ഥാപിതമായതിന്റെ 50-ാം വാര്‍ഷികത്തെ തുര്‍ക്കി പ്രസിഡന്റ് അഭിനന്ദിക്കുകയും ചെയ്തു.

ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് കഴിഞ്ഞയാഴ്ച തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു, അടുത്ത ഫെബ്രുവരിയില്‍ ഉര്‍ദുഗാന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്ക് സന്ദര്‍ശനം നടത്തുമെന്നും അറിയിച്ചിരുന്നു.

Related Articles