Current Date

Search
Close this search box.
Search
Close this search box.

പ്രതിരോധ മേഖലയില്‍ സഹകരണം വിപുലമാക്കാനൊരുങ്ങി തുര്‍ക്കിയും റഷ്യയും

മോസ്‌കോ: പ്രതിരോധ മേഖലയില്‍ പരസ്പരം സഹകരിക്കാനൊരുങ്ങി റഷ്യയും തുര്‍ക്കിയും തമ്മില്‍ ധാരണയായി. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ റഷ്യന്‍ പ്രസിഡന്റ് പുടിനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ പരസ്പരം ധാരണയിലെത്തിയത്. സിറിയയിലെ ഇദ്‌ലിബിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇരുവരും സംയുക്തമായി നടപടികള്‍ കൈകൊള്ളാനും ധാരണയായിട്ടുണ്ട്.

കഴിഞ്ഞ ദിവസം റഷ്യ സന്ദര്‍ശനത്തിനെത്തിയ വേളയിലാണ് ഉര്‍ദുഗാന്‍ പുടിനുമായി തലസ്ഥാനമായ മോസ്‌കോയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയത്. സിറിയന്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും വ്യത്യസ്ത നിലപാട് കൈകൊള്ളുന്നതിനിടെയാണ് പരസ്പരം സഹകരിച്ച് മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ഏപ്രില്‍ മുതല്‍ സിറിയയില്‍ റഷ്യയുടെ പിന്തുണയുള്ള ഭരണകൂടമാണ് അനധികൃതമായി ബോംബിങ് നടത്തുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സിറിയയിലെ തുര്‍ക്കിയുടെ നിരീക്ഷണ പോസ്റ്റുകള്‍ക്ക് നേരെ സൈനിക പട വലയം വെക്കുകയും ആക്രമണം നടത്തുകയും ചെയ്തിരുന്നു.

Related Articles