Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി സൈനിക നടപടി നിര്‍ത്തിവെക്കാന്‍ യു.എസുമായി ധാരണയിലെത്തി

അങ്കാറ: അഞ്ച് ദിവസത്തേക്ക് സിറിയയിലെ കുര്‍ദ് പോരാളികളുമായി യുദ്ധം നിര്‍ത്തിവെക്കാന്‍ അങ്കാറയും വാഷിങ്ടണും ധാരണയിലെത്തിയെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും തലസ്ഥാനമായ അങ്കാറയിലെ പ്രസിഡന്റിന്റെ കോട്ടാരത്തില്‍ വ്യാഴായ്ച കുര്‍ദ് വിഷയം സംസാരിച്ച് യുദ്ധം അവസാനിപ്പിക്കാനുളള ധാരണയിലെത്തുകയായിരുന്നു.

ഓപറേഷന്‍ പീസ് സ്പ്രിങ് എന്ന് പേരുവിളിക്കപ്പെട്ട സൈനിക നടപടി അങ്കാറ നിര്‍ത്തിവെക്കുമെന്ന് പെന്‍സ് പറഞ്ഞു. ഈ കരാര്‍ നടപ്പിലാവുകയാണെങ്കില്‍ അമേരിക്ക തുര്‍ക്കിക്കുമേല്‍ ഉപരോധ നടപടികളുമായി മുന്നോട്ടുപോകുകയില്ല.

Related Articles