Current Date

Search
Close this search box.
Search
Close this search box.

കോവിഡ് കേസുകള്‍ സൗദി മറച്ചുവെക്കുന്നതായി തുര്‍ക്കി

അങ്കാറ: കോവിഡുമായി ബന്ധപ്പെട്ട വിവരണങ്ങള്‍ സൗദി അറേബ്യ പുറത്തുവിടാതെ മറച്ചുവെക്കുകയാണെന്ന ആരോപണവുമായി തുര്‍ക്കി രംഗത്ത്. സൗദിയുടെ ഈ നിലപാട് അന്താരാഷ്ട്ര രംഗത്ത് രോഗബാധ തടയുന്നതിന് തടസ്സമാണെന്നും തുര്‍ക്കി ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി.

സൗദിയില്‍ നിന്നും ഉംറ കഴിഞ്ഞെത്തിയ പതിനായിരത്തിലധികം തുര്‍ക്കി പൗരന്മാര്‍ ഏകാന്ത നിരീക്ഷണത്തില്‍ കഴിയുകയാണെന്നും തുര്‍ക്കി പറഞ്ഞു. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി സുലൈമാന്‍ സൊയ്‌ലുമാണ് സൗദിക്കെതിരെ ആരോപണമുന്നയിച്ച് രംഗത്തെത്തിയത്. തുര്‍ക്കിയുടെ ആദ്യ കോവിഡ് കേസ് ഉംറ തീര്‍ത്ഥാടനം കഴിഞ്ഞു വന്നവരില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ സമയത്ത് സൗദി തങ്ങളുടെ രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതായി തങ്ങളെയോ ലോകത്തെയോ അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കിയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ അനദോലു ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സൗദിയില്‍ നിന്നും തിരിച്ചെത്തിയ ഉംറ തീര്‍ത്ഥാരില്‍ നിന്നും കോവിഡ് പകരുന്നത് തടയാന്‍ തുര്‍ക്കി ശക്തമായ നടപടികളാണ് സ്വീകരിച്ചതെന്നും ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ആരോഗ്യ മന്ത്രാലയം ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles