Current Date

Search
Close this search box.
Search
Close this search box.

വേഗത്തില്‍ തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയില്‍ തുനീഷ്യന്‍ ടൂറിസം മേഖല

തൂനിസ്: കോവിഡ് പകര്‍ച്ചവ്യാധിയില്‍ നിന്നും മുക്തമായി ജനജീവിതം സാധാരണ നിലയിലേക്ക് കടക്കുകയാണ് തുനീഷ്യ. രാജ്യത്തിന്റെ ടൂറിസം മേഖലം ഉടന്‍ തന്നെ പഴയ രീതിയില്‍ തിരിച്ചുവരാനാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തൂനിസില്‍ കച്ചവടവും വിപണിയുമെല്ലാം സജീവമായി തുടങ്ങി. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്ള സ്ഥലമായ ഓള്‍ഡ് മദിന തൂനിസിലാണ്. പ്രാദേശിക കരകൗശല-ഭക്ഷണ വിഭവങ്ങളാല്‍ സമൃദ്ധമായ ഇവിടം സാധാരണ സന്ദര്‍ശകരെ കൊണ്ട് നിറഞ്ഞുകവിയാറുണ്ട്. രാജ്യത്തിന്റെ അതിര്‍ത്തികളും തുറന്നതോടെ ടൂറിസം രംഗം അതിവേഗം തിരിച്ചുവരുമെന്നാണ് അധികൃതര്‍ വിശ്വസിക്കുന്നത്.

ലോക്ക്ഡൗണിനുശേഷം സന്ദര്‍ശകരുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഇവിടുത്തെ റസ്റ്റോറന്റുകള്‍, ബിസിനസുകള്‍, ഹോട്ടലുകള്‍. തുനീഷ്യയുടെ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ടൂറിസം രംഗം നിര്‍ണായകമാണ്.

Related Articles