Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യയില്‍ ബൂഅസീസിയുടെ ഓര്‍മയാണ് ഔദ്യോഗിക വാര്‍ഷികം

തൂനിസ്: രാജ്യത്തെ വിപ്ലവത്തിന്റെ ഔദ്യോഗിക വാര്‍ഷികം മാറ്റാന്‍ ഉദ്ദേശിക്കുന്നതായി തുനീഷ്യന്‍ പ്രസിഡന്റ് ഖൈസ് സഈദ്. 2010 ഡിസംബര്‍ 17ന് പൊലീസ് മര്‍ദിച്ച പച്ചക്കറി വില്‍പ്പനക്കാരനായ മുഹമ്മദ് ബൂഅസീസി ഗ്രാമീണ പട്ടണമായ സീദി ബൂസൈദില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തതയോടെയാണ് തുനീഷ്യന്‍ വിപ്ലവം പൊട്ടിപുറപ്പെടുന്നത്. നാലാഴ്ചക്ക് ശേഷം രാജ്യവ്യാപകമായ പ്രതിഷേധം ഉയരുകയും, രാജ്യത്തെ ദീര്‍ഘകാല ഭരണാധികാരിയായിരുന്ന സൈനുല്‍ ആബദീന്‍ ബിന്‍ അലി ജനുവരി 14ന് നാടുവിടുകയും ചെയ്തു. അത് പിന്നീട് തുനീഷ്യന്‍ വിപ്ലവത്തിന്റെ ഔദ്യോഗിക അനുസ്മരണ ദിനവും, പൊതു അവധിയുമായി മാറുകയായിരുന്നു. എന്നാല്‍, സീദി ബൂസൈദില്‍ നിന്ന് ആരംഭിച്ച ഡിസംബര്‍ 17ലെ വിപ്ലവത്തെ അനുസ്മരിച്ച് പുതിയ അവധി ദിവസം പ്രഖ്യാപിക്കുമെന്ന് ഖൈസ് സഈദ് മന്ത്രിസഭ വ്യാഴാഴ്ച പറഞ്ഞു.

നിര്‍ഭാഗ്യവശാല്‍ വിപ്ലവം അട്ടിമറിക്കപ്പെട്ടു. ജനങ്ങളുടെ ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കാനും, മുദ്രവാക്യം വിളിക്കാനുമുള്ള അവകാശം തടയപ്പെട്ടു -ഖൈസ് സഈദ് പറഞ്ഞു. കഴിഞ്ഞ ജൂലൈ 25ന് സര്‍ക്കാറിനെ പിരിച്ചുവിട്ട് രാജ്യത്തെ പൂര്‍ണാധികാരം പ്രസിഡന്റ് ഖൈസ് സഈദ് പിടിച്ചെടുത്തിരുന്നു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles