Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ: പ്രസിഡന്റിന്റെ അധികാരം ശക്തിപ്പെടുത്തുന്ന ഉത്തരവുമായി ഖൈസ് സഈദ്

തൂനിസ്: ഉത്തരവിലൂടെയും ഭരണഘടനയുടെ ചില ഭാഗങ്ങള്‍ ഒഴിവാക്കുന്നതിലൂടെയും തനിക്ക് ഭരണം നടത്താന്‍ കഴിയുമെന്ന് തുനീഷ്യന്‍ പ്രസിഡന്റ് ഖൈസ് സഈദ്. രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥ ഭേദഗതി ചെയ്യാനുള്ള തയാറെടുപ്പിലാണ് പ്രസിഡന്റ് ഖൈസ് സഈദ്. ഇതിനെതിരെ ശക്തമായ പ്രതികരണമാണ് ഉയര്‍ന്നിരിക്കുന്നത്. ജൂലൈ 25ന് പ്രധാനമന്ത്രിയെ പുറത്താക്കുകയും, പാര്‍ലമെന്റ് പിരിച്ചുവിടുകയും, കാര്യനിര്‍വഹണാധികാരം ഏറ്റെടുക്കുകയും ചെയ്ത് ഖൈസ് സഈദ് തുനീഷ്യയുടെ പൂര്‍ണാധികാരം കൈവശപ്പെടുത്തുകയായിരുന്നു. ഈ നടപടി അട്ടിമറിയാണെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

ബുധനാഴ്ച പ്രഖ്യാപിച്ച വ്യവസ്ഥകള്‍ പ്രസിഡന്റിന് അനുകലൂമായുള്ളതാണ്. ഇതിലൂടെ പ്രസിഡന്റിന് അധികാരം നിലനിര്‍ത്താന്‍ കഴിയും. അതിനാല്‍, ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഉത്തരവുകള്‍ നിയമ പ്രാബല്യത്തില്‍ വരികയാണ് -അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, പ്രതിസന്ധി എങ്ങനെ മറികടക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വിശദീകരിക്കാനും, പ്രധാനമന്ത്രിയെ നിശ്ചയക്കാനും പ്രസിഡന്റ് ഖൈസ് സഈദിന് പ്രധാന തുനീഷ്യന്‍ രാഷ്ടീയക്കാരില്‍ നിന്നും പാശ്ചാത്യ സഹായ ദാതാക്കളില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദമാണുള്ളത്.

രാഷ്ട്രീവ വ്യവസ്ഥ ഭേദഗതി ചെയ്യുന്നതിന് ഖൈസ് സഈദ് സമിതിയെ രൂപീകരിക്കുന്നതാണ്. ഭരണഘടനയുടെ ശേഷിക്കുന്ന ഭാഗം പ്രാബല്യത്തില്‍ തുടരും -പ്രസിഡന്‍സി പറഞ്ഞു.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles