Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ: പാര്‍ലമെന്റ് പിരിച്ചുവിട്ടത് തുടരുമെന്ന് പ്രസിഡന്റ് ഖൈസ് സഈദ്

തൂനിസ്: പാര്‍ലമെന്റ് പിരിച്ചുവിട്ടത് പുതിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുമെന്ന് തുനീഷ്യന്‍ പ്രസിഡന്റ് ഖൈസ് സഈദ്. കഴിഞ്ഞ മാസം പ്രധാനമന്ത്രിയെ പ്രസിഡന്റ് ഖൈസ് സഈദ് പുറത്താക്കുകയും, കാര്യനിര്‍വഹണാധികാരം ഏറ്റെടുക്കുകയും ചെയ്തുരുന്നു. പ്രസിഡന്റിന്റെ നടപടി അട്ടിമറിയാണെന്ന് വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു.

പാര്‍ലമെന്റ് അംഗങ്ങളെ പുറത്താക്കിയത് തുടരുമെന്നും ഖൈസ് സഈദ് തിങ്കളാഴ്ച പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാതെ, വരും ദിവസങ്ങളില്‍ പ്രസിഡന്റ് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രസിഡന്‍സി അറിയിച്ചു.

പ്രസിഡന്റിന്റെ ഇടപെടലിന് ഒരു മാസത്തിന് ശേഷം രാജ്യത്തിന് പ്രധാനമന്ത്രിയെ നിശ്ചയിക്കുകയോ പാശ്ചാത്യ കക്ഷികളും ശക്തമായ യു.ജി.ടി.ടി യൂണിയനും ഉള്‍പ്പെടെ തുനീഷ്യയിലെ തന്ത്രജ്ഞര്‍ നിര്‍ദേശിച്ച മാര്‍ഗരേഖ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. തകര്‍ച്ചയില്‍ നിന്ന് രാഷ്ട്രത്തെ രക്ഷിക്കുന്നതിന് ഈ ഇടപെടല്‍ ആവശ്യമായിരുന്നുവെന്ന് ഖൈസ് സഈദ് പറഞ്ഞു.

Related Articles