Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ: പരമോന്നത നീതിന്യായ സമിതിയെ പ്രസിഡന്റ് പിരിച്ചുവിട്ടു

തൂനിസ്: രാജ്യത്തെ സ്വതന്ത്ര നീതിന്യായ സമിതിയെ തുനീഷ്യന്‍ പ്രസിഡന്റ് ഖൈസ് സഈദ് പിരിച്ചുവിട്ടു. പക്ഷാപാതിത്വവും അഴിമതിയും ആരോപിച്ചാണ് പ്രസിഡന്റിന്റെ നടപടി. പരമോന്നത നീതിന്യായ സമിതി പഴയ കാര്യമാണെന്നാണ് ഖൈസ് സഈദ് പ്രതികരിച്ചത്.

സമിതി അംഗങ്ങള്‍ ബില്യണ്‍കണക്കിന് കൈക്കൂലി വാങ്ങിയെന്നും, 2013ല്‍ ഇടതുപക്ഷ ആക്ടിവിസ്റ്റിന്റെ വധം ഉള്‍പ്പെടെ രാഷ്ട്രീയ വൈകാരിക അന്വേഷണങ്ങള്‍ വൈകിപ്പിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ജൂലൈയില്‍ സര്‍ക്കാറിനെ പിരിച്ചുവിടുകയും പാര്‍ലമെന്റ് നിര്‍ത്തിവെക്കുകയും ചെയ്ത ഖൈസ് സഈദിന്റെ നടപടി വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.

ഈ സമിതിയില്‍, സ്ഥാനങ്ങളും നിയമനങ്ങളും കൂറിനനുസരിച്ചാണ് വില്‍ക്കപ്പെടുന്നത്. അവര്‍ ഇപ്പോള്‍ ഇരിക്കുന്ന സ്ഥാനങ്ങളെല്ല അവരുടെ സ്ഥാനം. മറിച്ച് പ്രതികള്‍ നില്‍ക്കുന്ന സ്ഥാനമാണ്. ചില ജഡ്ജിമാര്‍ക്ക് മില്യണ്‍കണക്കിനോളം വാങ്ങാന്‍ കഴിയുന്ന പണം നിങ്ങള്‍ക്ക് ഒരിക്കലും ചിന്തിക്കാന്‍ കഴിയില്ല -ആഭ്യന്തര മന്ത്രാലയത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഖൈസ് സഈദ് പറഞ്ഞു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles